Sunday, December 5, 2010

ജലജപത്മപരാഗം Jalaja Padma Paraagam. Poem. P.S.Remesh Chandran.

002. നിര്മ്മിയ്ക്കപ്പെടാതെ പോയ ഒരു സിനിമയുടെ കഥ.

നിര്മ്മിയ്ക്കപ്പെടാതെ പോയ ഒരു സിനിമയുടെ കഥ.
പി.എസ്സ്.രമേഷ് ചന്ദ്ര.

 
1980 എന്ന ദശകം മലയാള സാഹിത്യത്തിന്ടെയും സിനിമയുടെയും നല്ല കാലമായിരുന്നു. പിക്ക് പോക്കറ്റ് മുതലായ സിനിമകള് നിര്മ്മിച്ച മലയാളം ഫിലിം നിര് മ്മാണ വിതരണക്കമ്പനിയായ ബെന്നി ഫിലിമ്സിന്ടെ തിരുവനന്തപുരം ഓഫീസിലെ ഒരു പതിവു സന്ദര്ശകനായിരുന്നു ഈ ലേഖനകാരന്. പത്തൊമ്പതാം നൂറ്റാണ്ടില് തമിഴ്നാട്ടിലെ രാമനാഥപുരം പ്രവിശ്യയിലാരംഭിച്ച് ഇരുപതാം നൂറ്റാണ്ടില് കേരളത്തിലെ ഒരു കുഗ്രാമാത്തിലവസാനിക്കുന്ന മൂന്നു തലമുറ നീളുന്ന പ്രതികാരത്തിന്ടെ കഥ പറയുന്ന ഗൂഡ് ലായ് ഗ്രാമത്തിന്ടെ കഥ ചിത്രീകരിക്കണമെന്ന് എനിയ്ക്ക് വളരെ ആഗ്രഹമുണ്ടായിരുന്നു. ഒരേ കുടുംബത്തിലെ മൂന്നു തലമുറകളിലെ വില്ലന്മാരായ ചിത്രകൂടം പുലികേശന് തമ്പി, മകനായ പുഷ്പബാണന് തമ്പി, ചെറുമകനായ സി.കെ.സാന് എന്നിവരെ ചിത്രീകരിയ്ക്കാന് ബാലന് കെ.നായരെന്ന അതുല്യ നടനെക്കൊണ്ട് മാത്രമേ കഴിയൂവെന്ന് എനിയ്ക്ക് അന്നേ അറിയാമായിരുന്നു. അതേപോലെ, ഒരേ കുടുംബത്തില് നിന്നുള്ള മൂന്നു തലമുറകളിലെ നായകന്മാരായ കല്ലുവെട്ടുകാരായ അഛനെയും, മകനായ നേശമണിയെയും ചെറുമകനായ വിജയ്‌ ശിഖാമണി വക്കീലിനെയും ഒരേപോലെ അനായാസം അവതരിപ്പിയ്ക്കാന് അന്ന് കൊടിയേറ്റം ഗോപി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പത്തൊമ്പതാം നൂറ്റാണ്ടിലെ കുതിരപ്പടയോട്ടങ്ങളും തീവെട്ടിക്കൊള്ളയും യഥാതഥമായി ചിത്രീകരിക്കുന്നതാകട്ടെ ക്രോസ്സ് ബെല്റ്റ് മണിയെപ്പോലുള്ളവര്ക്കുമാത്രം കഴിയുന്ന കാര്യവും.
 
പിന്നെ തിരിച്ചടികളുടെ കാലമായിരുന്നു. ഏകദേശം അതിനടുത്ത കാലത്തുതന്നെ ശ്രീ മണി പടമെടുപ്പ് അവസാനിപ്പിച്ചു. ബാലന് കെ.നായരാകട്ടെ പക്ഷാഘാ ത ബാധിതനാവുകയും ക്രമേണ തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറയുകയും ചെയ്തു. ശ്രീ കൊടിയേറ്റം ഗോപിയും പിന്നീട് ഇതേ വഴി പോയ്‌ മറഞ്ഞു. ഇത് വ്യക്തമായും എനിയ്ക്കുള്ള ഒരു സന്ദേശമായിരുന്നു എന്ന് ഞാന് കരുതുന്നു. ഇതിനു ശേഷം ഈ ഫിലിമിന്ടെ കാര്യം മറ്റാരോടും പറയാന് ഞാന് ധൈര്യപ്പെട്ടിട്ടില്ല. ഈ ചിത്രതിന്ടെ ഗാനങ്ങളും കഥയും മാത്രം അവശേഷിച്ചു. മുപ്പതു സംവല്സരങ്ങള്ക്കു ശേഷം ആദ്യം ഇതിലെ ഗാനങ്ങളും അതിനു ശേഷം ഈ ചിത്രതിന്ടെ കഥയും ഇവിടെ അവതരിപ്പിക്കാന് ഒരുങ്ങുകയാണ്. എന്തും സംഭവിക്കാം, എന്ന് ഊഹിയ്ക്കാമല്ലൊ.

ചിത്രം നിര്മ്മിയ്ക്കപ്പെട്ടില്ലെങ്കിലും ഗാനരചയിതാവും സംഗീത സംവിധായകനും ഉണ്ടായിരുന്നു. രണ്ടും ഒരാളുതന്നെയായിരുന്നു. ചിത്രത്തിന്ടെ പേര് ഗൂഡ്ലായി ഗ്രാമം എന്നായിരുന്നു എന്നു പറഞ്ഞല്ലോ.. ഞങ്ങളിത് പിന്നീട് ജലജപത്മരാജി എന്ന പുസ്തകതിലുല്പെടുത്തി ഇങ്ങ്ലീഷിലാക്കി. സഹ്യാദ്രി ബുക്സ് & ബ്ലൂം ബുക്സ് തിരുവന്തപുരം പ്രസിദ്ധീകരിച്ച ദി ലോട്ടസ് ബാന്ഡ് എന്ന ഇങ്ങ്ലീഷ്‌/ ഫ്രഞ്ച് പുസ്തകത്തിന്ടെ പ്രവേശന ഗാനം ഇവിടെ വീണ്ടും മലയാളത്തിലാക്കി അവതരിപ്പിയ്ക്കുന്നു. 

സഹൃദയ മലയാളിയ്ക്ക്‌ ഈ പരിഭാഷ സ്വീകാര്യമാവുമെന്നു പ്രതീക്ഷിയ്ക്കുന്നു. മലയാള പുസ്തകരൂപം ഈ കൃതിയ്ക്ക് ഉദ്ദേശിച്ചിട്ടില്ല. ജലജപത്മമെന്നതു താമര. രാജിയെന്നതു കൂട്ടം. ജലജപത്മരാജി എന്നതുകൊണ്ടുദ്ദേശിച്ചിട്ടുള്ളത്‌ താമരക്കൂട്ടം. താമരത്തോണി എന്നൊരു പുസ്തകം ഏതാനും ദശകം മുമ്പ് ഇറങ്ങിയിട്ടുള്ളത് സ്മരിയ്ക്കുന്നു.  

ഒന്ന്  

ജലജപത്മപരാഗം 

ജലജപത്മ പരാഗമായെന്
കവിത വിടരുമ്പോല്
യമുനതന്നിരുകരയിലും മഴ-
നിഴലുവഴിയുംപോല്
മഴനിഴലുവഴിയുംപോല് 


കളകളം കളഹംസ ഗാനം
കരളിലുണരുംപോല്
കളകളം കളഹംസ ഗാനം
കരളിലുണരുംപോല്
കണ്ണുകളില് ഹൃദയരാഗം
ഇടറി നില്ക്കുന്നു. 


കണ്ണുകളില് ഹൃദയരാഗം
ഇടറി നില്ക്കുന്നു.
 

അടുത്ത ഏതാനും ലക്കങ്ങളിലായി നിങ്ങള്ക്കു ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും കഥയും ഇവിടെ വായിയ്ക്കാം. ഈ കാലത്തിനു ശേഷം ടെലിവിഷനെന്ന പ്രതിഭാസം നിലവില് വരുകയും സിനിമയില്ത്തന്നെ അത്ഭുതകരമായ മാറ്റങ്ങള് നിറുമ്മാണ മേഘലയില് സംഭവിയ്ക്കുകയും ചെയ്തു. ഒന്നുകൂടി ഓര്മ്മപ്പെടുതിക്കൊള്ളട്ടെ, എന്തും സംഭവിയ്ക്കാം.

Jalaja Padma Paraagam. 


Jalaja padma paraagamaayen
Kavitha vidarumpol,
Yamunathan irukarayilum mazha-
Nizhalu vazhiyumpol,
Mazhanizhalu vazhiyumpol,

Kalakalam kalahamsagaanam
Karalilunarumpol,
Kannukalil hrudayaraagam
Idarinilkkunnooo.


Opening lines from the book
________________
JALAJAPADMARAAJI


By P.S.Remesh Chandran,
Editor,
Sahyadri Books & Bloom Books

Trivandrum.

No comments:

Post a Comment