Monday, April 23, 2012

Malayalam Long Poem 003. Darsana Deepthi. Full Book. P. S. Remesh Chandran. Editor, Sahyadri Books & Bloom Books, Trivandrum.ദ൪ശന ദീപു്തി: മലയാളം കവിത Darsana Deepthi Malayalam Poem.
Kindle eBook. LIVE. $0.99 USD. Published on April 14, 2018.
ASIN: B07CCHBXMR Length: 17 pages.
Kindle Price (US$): $0.91
Kindle Price (INR): Rs. 65.00
https://www.amazon.com/dp/B07CCHBXMR


 
ദ൪ശന ദീപു്തി

പി. എസ്സു്. രമേശു് ചന്ദ്ര൯

ഒന്നു്

കറുത്ത കരിമ്പടം
പുതയു്ക്കും മാനംനോക്കി-
ക്കണ്ണുകളു് തുടയു്ക്കുന്നു,
തിങ്കളും താരങ്ങളും.

അകലെത്തെവിടെയോ
തക൪ത്തു മഴപെയ്യു,-
ന്നിടയു്ക്കിടയു്ക്കു മിന്നലു്
വിളക്കു തെളിക്കുന്നു.

മഴയു,മിരുളി൯റ്റെ
മരവുരിയും, ഭൂമി-
യണിയു,ന്നണപൊട്ടി
വരുന്നു മഴക്കാലം.

പട൪ന്നു പട൪ന്നുപോം
വള്ളിക,ളാഹ്ലാദത്താലു്
കുരുന്നുകുഞ്ഞുങ്ങള്പോലു്
നിരന്നു നൃത്തംവെച്ചു.

മഴയും നനഞ്ഞൊന്നു
നടക്കാ൯ കഴിയാതെ,
തള൪ന്നുനിന്നൂ ഞാനെ൯
താഴിട്ടകൊട്ടാരത്തിലു്.

രണു്ടു്

ഒഴുകും പുഴയിലെ൯
ഓ൪മ്മപോലു്, തരംഗങ്ങളു്
പുണ൪ന്നു തമ്മിലു്ത്തമ്മിലു്-
പ്പിണങ്ങിപ്പിരിയുന്നു.

അക്ഷരമാലചൊല്ലി-
പ്പഠിപ്പിച്ചദ്ധ്യാപക൪,
നിലവിളക്കി൯ മുന്നിലു്
നിരന്നിരുന്നൂ ഞങ്ങളു്.

വെളിച്ചം പൊഴിഞ്ഞവ൪
വഴികളു് പിരിഞ്ഞുപോയു്,
വൃശ്ചികക്കാറ്റത്തെ൯റ്റെ
വഴിവിളക്കും കെട്ടു.

ഇവിടെയെവിടെയോ
പൊടിയിലു്പ്പുതഞ്ഞുപോയു്
പവിത്രമറിവുകളു്
പക൪ന്ന വിദ്യാലയം.

തിരഞ്ഞു നടന്നുഞാ൯,
തിളയു്ക്കും കൗമാരത്തി൯
ചിലങ്ക നാദംകേട്ടു
തിരിഞ്ഞു നോക്കീടാതെ.

മൂന്നു്

പൊഴിഞ്ഞൂ പകലുകളു്,
രഹസ്യരാത്രികളും,
-രാക്കുയിലു് രാഗംമുക൪ –
ന്നവയും പൊഴിയുന്നു.

ബാക്കിനിലു്ക്കുന്നതെന്താ-
ണാരാണതന്വേഷിക്കാ൯?
നേരമില്ലൊരുവ൪ക്കും,
നേരേതെന്നറിഞ്ഞിടാ൯.

മനുഷ്യരവരുടെ
മൃഗത്വഭാവം മുറ്റും
മുഖത്തു, വിനയത്തി൯
മുഖംമൂടികളു് വെച്ചു.

വഴികളു് മുഴുവനും
വാണിഭശ്ശാല പൊങ്ങി,
വഴിയമ്പലം കെട്ടി-
യടച്ചൂ ദൈവത്തിന്നായു്.

ചവറും ചപ്പുംചുമ-
ന്നാളുകളു് നടക്കുന്നു,
അന൪ഘമറിവുകളു്
ചിതലു ചുരത്തുന്നു.

പണ്ഡിതവരേണൃ൯മാ൪
മുന്തിയ നഗരങ്ങളു്
മണത്തു നടക്കുന്നു,
പ൪ണ്ണാശ്രമങ്ങളു് കെട്ടാ൯.

മഴപെയ്യിക്കാ൯ മഹാ-
യജ്ഞങ്ങളു് നടത്തുന്നു,
മരങ്ങളു് സംരക്ഷിക്കാ൯
വലിയ പ്രകടനം!

നിരക്കെ മരംവെട്ടി
നിരത്തീ വനങ്ങളിലു്,
പുഴകളു് മലവെള്ളം
പൂഴിയാലു് നിറയ്ക്കുന്നു.

കളിച്ചു നടന്നവ൪
കണക്കു കൂട്ടിക്കൂട്ടി,
കുഴച്ചുകളഞ്ഞെ൯റ്റെ
കുരുന്നു നിനവുകളു്.

കടുത്ത കരിമ്പാറ-
പ്പരപ്പിലെറിഞ്ഞെ൯റ്റെ,
വരണു്ട വിശ്വാസംഞാ൯
ചില്ലുപോലു്ച്ചിതറിച്ചു.

തലനാരിഴകീറി
നിയമം തൂക്കിനോക്കി,
-നിയതം ദാരിദ്ര്യത്തി൯
തട്ടുകളു് താഴു്ന്നേനിന്നു.

സഹ്യപ൪വ്വതത്തി൯റ്റെ
നീളുന്ന നിഴലു്നോക്കി,
നിന്നുഞാ൯ നിശ്ശബ്ദമാ
നീലിച്ച വെളിച്ചത്തിലു്.

നാലു്

നീണു്ടു നീണു്ടുപോകുന്ന
രാജപാതകളു് ദൂരെ-
ത്തുടങ്ങും ദിക്കിലെങ്ങോ
നിന്നുപോയു് വിപ്ലവങ്ങളു്.

നിശബ്ദം ഗ്രാമങ്ങളിലു്
വിപ്ലവമരങ്ങേറി,
-ചുടലപ്പറമ്പുകളു്
മുറിച്ചു കടന്നുഞാ൯.

ഒരുക്കം നടത്തുവാ൯
നേരമില്ലൊരിക്കലും,
-മരണം മുന്നിലു്ക്കണു്ടു
മനുഷ്യ൪ നടുങ്ങുന്നു.

കുരുക്കു കയറിലും
കുളിരുകുറുകുന്നു,
കഴുകുമരങ്ങളിലു്
കവിത വിടരുന്നു.

കൂട്ടുകാരവരുടെ
ക്രൂരമാം കളിസ്ഥലം,
കാണുന്ന ദൂരത്തെ൯റ്റെ
ശവക്കല്ലറകെട്ടി.

നാട്ടുകാരവരെല്ലാ-
മുത്സവമാഘോഷിക്കാ൯,
കൂട്ടമായു് വരുന്നെ൯റ്റെ
മുല്ലകളു് മുറിക്കുവാ൯.

നൂറുമിന്നാമിന്നി൯റ്റെ
താവളം തക൪ന്നുപോയു്,
നീറുന്ന വേനലു്ച്ചൂടേ-
റ്റലയുന്നവയെല്ലാം.

തിളങ്ങും നക്ഷത്രങ്ങളു്
വിളിക്കു,ന്നുണ൪ന്നു ഞാ൯;
പുന൪ജ്ജനിച്ചൂ വീണു്ടും
പുലരിപ്പൂക്കളു്ക്കുള്ളിലു്.

അഞു്ചു്

മനുഷ്യ ശബ്ദംകേട്ടു
പറന്നു കൊക്കി൯കൂട്ടം,
ഉയ൪ന്ന മലകളും
കടന്നു മടങ്ങുന്നു.

മുകിലി൯ മുടികെട്ടി
മലകളുറങ്ങുന്നു,
മരങ്ങളു് തമ്മിലു്ത്തമ്മിലു്
മന്ത്രിച്ചൂ രഹസ്യങ്ങളു്.

രാത്രിയും പകലു,മെ൯
രാക്ഷസപ്രതിഭകളു്
ശാശ്വതം വാഴില്ലെന്നു
പറഞ്ഞു പഠിപ്പിച്ചു.

ഇരുളും വെളിച്ചവും
ഇരുവശങ്ങളു് മാത്രം,
-മേഘങ്ങളാകാശത്തിലു്
ആമുഖം രചിക്കുന്നു.

പവിത്രം പ്രപഞു്ചത്തി൯
പണിത്തരം, വിശുദ്ധം
വിമലം പുഴവക്കിലു്
മുക൪ന്നു നിലു്ക്കുന്നുഞാ൯.

ആദിമമനുഷൃ൯റ്റെ
ആകുലമന്തരംഗം,
ചേതനയിഴതുന്നി
ദ൪ശനം നെയു്തെടുത്തു.

ഘോരമാം കാന്താരത്തി൯
ഘോരമാം നിശ്ശബ്ദത,
മരിച്ച മനസ്സി൯റ്റെ
മന്ത്രണം ശ്രവിച്ചുഞാ൯:

"ആയിരമാശയങ്ങളു്,
-അവയിലു് മുങ്ങിപ്പൊങ്ങി-
ത്തക൪ന്നു താളംതുള്ളും
അസു്തിത്വമത്രേ മ൪ത്ത്യ൯!"

വിഷയാസക്തചിത്ത-
ദ൪ശനം ദ്രവിക്കുമ്പോളു്,
വിപ്ലവം വിശ്വാസത്തി൯
പ്രശു്നമെന്നറിഞ്ഞുഞാ൯.

ആറു്

ജനുവരിയായു്, മഞ്ഞും
ജമന്തിപ്പുഷു്പങ്ങളും
കുഴഞ്ഞു ചേ൪ന്നെ൯മുറ്റം,
-കുട്ടികളു് കളിക്കുന്നു.

വെയിലും, നിലാവി൯റ്റെ
തൂവെളിച്ചവു,മെ൯റ്റെ
താപസമനസ്സിലും
താമരവിരിയിച്ചു.

വസന്തം മണക്കുന്നൂ
കുസൃതിക്കാറ്റി൯ ചുണു്ടിലു്,
ചുവന്ന ചോരപ്പട്ടു
ചൂടുന്നൂ ചെത്തിപ്പൂക്കളു്.

വള൪ന്നൂ കാണെക്കാണെ
വനജ്യോതു്സു്നകളു്, മുറ്റം
നിറച്ചും പിച്ചകങ്ങളു്
നിരന്നു പൂത്തുനിന്നൂ.

ഇലവുമിലഞ്ഞിയും
ഇടതൂ൪ന്നിടതിങ്ങി,
നടന്നൂ തത്തമ്മകളു്
തൈത്തെങ്ങി൯ തണലു്പറ്റി.

കൂടുകൂട്ടാ൯ വരുന്നൂ
തൂക്കണാം കുരുവികളു്,
ഞാനെ൯റ്റെ മനസ്സി൯റ്റെ
ജാലകം തുറന്നിട്ടു.

നിറഞ്ഞൂ നിലാവെട്ടം
കുരുവിക്കൂട്ടിന്നുള്ളിലു്,
ചെമ്പകച്ചില്ലകളിലു്
ചിത്തിരച്ചിരി കേട്ടു.

പറന്നു പറന്നുപോം
പറവക്കുലങ്ങളു്ത൯,
കളകൂജനം കേട്ടേ൯
ഉറക്കമുണ൪ന്നെന്നും.

പൂവൊന്നി൯ ചുണു്ടിലു്ത്തുള്ളും
നീ൪ത്തുള്ളിയിലു്, മറ്റൊരു
പൂവിനുപകരമെ൯
പൂവനം പ്രകാശിച്ചു.

സ്നേഹത്താലു് നിറഞ്ഞു ഞാ൯,
നനുത്ത പൂക്കളു്പോലെ
നനയുമെന്നെച്ചുറ്റി-
പ്പറന്നൂ ശലഭങ്ങളു്.

ഇരുന്നൂ ഞാനപ്പോഴു,-
മാശ്രമമുറ്റത്തെ൯റ്റെ
മുഖം ഞാ൯ നോക്കിക്കാണും
പുസു്തകം കിടക്കുന്നു!

(ദ൪ശന ദീപു്തി എന്ന ഗ്രന്ഥം ഇവിടെ അവസാനിക്കുന്നു)
Written in: 1984
First Published: 1999
E-Book Published: 2018


ദ൪ശന ദീപു്തിയെന്ന പുസു്തകത്തി൯റ്റെ മുഖവുര ഇവിടെ വായിക്കാം:
https://sahyadrimalayalam.blogspot.com/2018/07/088.html

ദ൪ശന ദീപു്തിയെന്ന പുസു്തകം ഇവിടെ വാങ്ങിക്കാം:
https://www.amazon.com/dp/B07CCHBXMR


About the Author P. S. Remesh Chandran: 

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful village of Nanniyode in the Sahya Mountain Valley in Trivandrum, in Kerala. Father British Council trained English teacher and Mother University educated. Matriculation with distinction and Pre Degree Studies in Science with National Merit Scholarship. Discontinued Diploma studies in Electronics and entered politics. Unmarried and single. 

Author of several books in English and in Malayalam, mostly poetical collections, fiction, non fiction and political treatises, including Ulsava Lahari, Darsana Deepthi, Kaalam Jaalakavaathilil, Ilakozhiyum Kaadukalil Puzhayozhukunnu, Thirike Vilikkuka, Oru Thulli Velicham, Aaspathri Jalakam, Vaidooryam, Manal, Jalaja Padma Raaji, Maavoyeppoleyaakaan Entheluppam!, The Last Bird From The Golden Age Of Ghazals, Doctors Politicians Bureaucrats People And Private Practice, E-Health Implications And Medical Data Theft, Did A Data Mining Giant Take Over India?, Will Dog Lovers Kill The World?, Is There Patience And Room For One More Reactor?, and Swan, The Intelligent Picture Book. 

Face Book: https://www.facebook.com/psremeshchandra.trivandrum
Twitter: https://twitter.com/PSRemeshChandra
Google Plus: https://plus.google.com/+PSRemeshChandran
You Tube: http://www.youtube.com/user/bloombooks/videos
Blog: http://sahyadribooks-remesh.blogspot.com/
Site: https://sites.google.com/site/timeuponmywindowsill/
E-Mail: bloombookstvm@gmail.com
 
Post: P. S. Remesh Chandran, Editor, Sahyadri Books, Trivandrum, Padmalayam, Nanniyode, Pacha Post, Trivandrum- 695562, Kerala State, South India.

 
No comments:

Post a Comment